കൊല്ലം:മുണ്ടയ്ക്കലില്‍ മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.മുണ്ടയ്ക്കല്‍ പാപനാശത്തിനടുത്ത് കളീക്കല്‍ കടപ്പുറത്ത് ജോണ്‍സന്റെ ഓലയും ഷീറ്റും മേഞ്ഞ വീടാണ് കത്തിയത്. തീ പിടുത്തസമയത്ത് കുടുംബാംഗങ്ങള്‍ പുറത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
തീ പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്,വസ്ത്രങ്ങള്‍,പണം,വീട്ടുപകരണം തുടങ്ങി എല്ലാം നശിച്ചു.സുനാമി ഫ്ഌറ്റിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു കുടുംബം. ഇതിന്റെ രേഖകളും കത്തിപ്പോയി.
Discussion about this post