തിരുവനന്തപുരം:സംസ്ഥാന പൊലീസില്‍ സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാതിരിക്കാന്‍ ആസൂത്രിത ഗൂഢനീക്കം തുടങ്ങിയെന്ന് വാര്‍ത്തകള്‍. സെന്‍കുമാര്‍ മേധാവിയാകുന്നത് തടയാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മഹേഷ്കുമാര്‍ സിംഗ്ലയെ മടക്കിക്കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം.
രണ്ട് മുന്‍ ഡി.ജി.പിമാരുടെയും ഒരു അഡി. ഡി.ജി.പിയുടെയും നേതൃത്വത്തിലാണ് സെന്‍കുമാറിനെതിരായ കരുനീക്കങ്ങള്‍ നടക്കുന്നത്.
അഞ്ചുവര്‍ഷത്തേക്കാണ് മഹേഷ് കുമാര്‍ സിംഗ്ലയുടെ കേന്ദ്ര ഡെപ്യൂട്ടേഷന്. ഡെപ്യൂട്ടേഷന് റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, മടങ്ങിയെത്താന്‍ തയ്യാറാണെന്ന് കാണിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സിംഗ്ലയുടെ അപേക്ഷ സര്‍ക്കാരിന് പരിഗണിക്കാനാവില്ലെന്നിരിക്കെ അദ്ദേഹത്തെ ഡി.ജി.പിയാക്കുമെന്ന മട്ടിലാണ് പ്രചാരണം
മികച്ച റാങ്കോടെ സിവില്‍ സര്‍വ്വിസ് പരീക്ഷയിലും ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസിലും (ഐ.ഇ.എസ്),ഇന്ത്യന്‍ പൊലീസ് സര്‍വീസിലും (ഐ.പി.എസ്) എത്തിയ സെന്‍കുമാര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐ.പി.എസില്‍ കടന്നുകൂടിയെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടയാന്‍ നേരത്തേ ശ്രമം നടത്തിയിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആശ്രമം പാഴായിരുന്നു.
എന്നാല്‍ ഏത് വിധേയനയും സെന്‍കുമാറിനെ പോലിസ് തലപ്പത്ത് എത്തിക്കാതിരിക്കാനുള്ള ശ്രമത്തിലെ പോലിസിനെ തന്നെ പ്രബലമായ ലോബി.
നാല് ഡി.ജി.പിമാരില്‍ പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്, അലക്സാണ്ടര്‍ ജേക്കബ് എന്നിവര്‍ മേയില്‍ വിരമിക്കും. ടി.പി. സെന്‍കുമാര്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ എന്നിവരാണ് ശേഷിക്കുന്നത്. 1984 ബാച്ചുകാരനായ വിന്‍സണ്‍ എം. പോളിന്റെ സേവനം നവംബറില്‍ അവസാനിക്കും. 1983 ബാച്ചുകാരനായ സെന്കുമാറിനാവട്ടെ, 2017 ജൂണ്‍ വരെ കാലാവധിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് 2017 ഫെബ്രുവരി വരെ സേവനമുള്ള സിംഗ്ലയെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമം എന്നാണ് വിലയിരുത്തല്‍.
Discussion about this post