തിരുവനന്തപുരം: ദേശീയ തലത്തില്‍ ജനത പാര്‍ട്ടികള്‍ യോജിച്ച ജനതപരിവാര്‍ രൂപീകരിച്ചതോടെ കേരളത്തിലും ജെഡിയു ജനതാ ദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നു. ഇരു ഭാഗത്തുള്ള നിന്നുള്ള നേതാക്കളും ഏതാണ്ട് ലയനത്തിന് പച്ചക്കൊടി വീശിക്കഴിഞ്ഞു.
ദേശീയ തലത്തിലെ ലയനം കേരളത്തിലും ആവശ്യമാണെന്ന് ജനതാദള്‍ സക്യുലര്‍ നേതാവ് മാത്യു ടി തോമസ് പറഞ്ഞു. എംപി വീരേന്ദ്രകുമാറിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനതാദള്‍ യു കേരളത്തില്‍ യൂഡിഎഫിനൊപ്പമാണ്. യൂഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ വീരേന്ദ്രകുമാര്‍ മുന്നണി വിടാനുള്ള ഒരുക്കത്തിലാണെന്ന് സൂചന നല്‍കി. ജൂണോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് വീരേന്ദ്രകുമാര്‍ പറയുന്നു.
ദേശീയതലത്തില്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് വീരേന്ദ്രകുമാറിന്റെ നിലപാട്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജെഡിയു എതിരാവുമോ എന്ന ആശങ്ക യൂഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ അബ്ദുള്‍ വഹാബിനായിരുന്നു ജെഡിയു അംഗങ്ങളുടെ വോട്ട്. ഇത് യൂഡിഎഫിന് താല്‍ക്കാലിക ആശ്വാസമായെങ്കിലും ജനതാദള്‍ യു എല്‍ഡിഎഫിലേക്ക് പോയാല്‍ അത് കനത്ത തിരിച്ചടിയാകും.
Discussion about this post