കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി അന്ത്യശാസനം നല്കി. ഇനി ഇത് അന്വേഷിക്കാന്‍ പൊലീസിന് അവസരമുണ്ടാകില്ല. അന്വേഷണം ഇനിയും നീട്ടിയാല്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറും. മാര്‍ച്ച് പത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു.
നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കോടതി ഒരുമാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന് ഇത് നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇനി സമയം അനുവദിക്കില്ലെന്ന കടുത്ത നിലപാട് കോടതി കൈക്കൊണ്ടത്.
Discussion about this post