ഡല്‍ഹി: ചില്ലറ വില്പന മേഖലയില്‍ വിദേശനിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് സമ്പൂര്‍ണ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ചില്ലറ വില്പന മേഖലയില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ നേരിട്ട് വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താം. ഇത് കൂടാതെ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ വിമാനക്കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും സര്‍ക്കാര്‍ അനുമതി നല്കി.പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുള്ള ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കുള്ള യാത്രക്ക് ദിവസങ്ങള്‍ ശേഷിക്കെയാണ് മോദിയുടെ തീരുമാനം.
ചില്ലറ വില്പന മേഖലയില്വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് നിലവില്‍ 100 ശതമാനം ഇളവ് ഉണ്ട്. എന്നാല്‍ 49 ശതമാനത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ഇനി മുതല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താം.
പുതിയതീരുമാനം വ്യവസായരംഗത്ത് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.നൈക്കി, എക്കിയ പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് ഇനി ഇന്ത്യയില്‍ നിക്ഷേപം തുടങ്ങാം.
പ്രതിരോധ മേഖല, വ്യോമയാന മേഖല, നിര്‍മ്മാണ മേഖല, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, റിയല്‍ എസ്റ്റേറ്റ്, ന്യൂസ് ബ്രോഡ്കാസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഡസനോളം മേഖലകളില്‍ 2016-ല്‍ സര്‍ക്കാര്‍ വിദേശനിക്ഷേപ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളംവിദേശ നിക്ഷേപംനിര്ണായകമാണ്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഹൈവേകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണ്.
Discussion about this post