കൗശംബി (യു.പി): ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശിനി റോസി ബീഗ(35)മാണ് മഞ്ജന്‍പുര്‍ സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് സുഹര്ബ് അലിയാസ് അസ്ലത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 17 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് റോസി ബീഗത്തിന്റെ മൂന്നു മക്കളെ കാണാതായിരുന്നു. ഇതിനു ശേഷം നിരവധി ഫോണ്‍കോളുകള്‍ ഇവര്‍ക്ക് വന്നതായി പറയുന്നു. ഇതിലൊന്ന് ഭര്‍ത്താവിന്റേതായിരുന്നു. ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ശേഷം ബന്ധം ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post