ചെന്നൈ: ഐ.എസ്.ആര്.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുടെ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ഒമ്പതരയോടെ പി.എസ്.എല്‍.വി.സി40 റോക്കറ്റ് ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചു.
കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. ഭൂമിയിലുള്ള ഏതുവസ്തുവിന്റെയും ചിത്രം വ്യക്തമായി പകര്‍ത്താന്‍ കഴിവുള്ള മള്‍ട്ടിസ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത.
Discussion about this post