ഇന്ന് മാതാപിതാക്കൾ ഏറ്റവും കൂടുതൽ അനുഭവിയ്ക്കുന്ന പ്രശ്‌നമാണ്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം. എന്നാലിന്ന് ഫോണിനെ കൂടാതെ ജീവിതം സാധ്യവുമല്ല. എന്നാൽ ഫോൺ അഡിക്ഷൻ വിദ്യാഭ്യാസത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് മാതാപിതാക്കൾക്ക് പ്രധാനമായും ഉള്ളത്. മൊബൈൽ ഫോൺ,ടാബ് ലാപ്‌ടോപ്പ് എന്നിവയുടെ അമിത ഉപയോഗം ആരോഗ്യത്തിനെയും സാരമായി ബാധിച്ചേക്കാം.
രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങളിൽ പറയുന്നത്. അതിനാൽ സ്മാർട്ട്ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ ആ പ്രായത്തിലുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.സ്‌ക്രീൻ ടൈം കുറയ്ക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് നോക്കാം.
മാതാപിതാക്കൾക്ക് മറ്റ് ജോലികൾ ചെയ്യാൻ വേണ്ടി കുഞ്ഞുങ്ങൾക്ക് ഫോൺ നൽകുന്ന ശീലം ഒഴിവാക്കുക. കൃത്യമായ സമയം വച്ച് മാത്രം മൊബൈലും മറ്റ് ഉപകരണങ്ങളും നൽകുക.
കുട്ടികളെ പുറത്തു കളിക്കാൻ വിടുക. വീട്ടിൽ തന്നെ അടച്ച് ഇരുത്തുമ്പോഴാണ് അവർക്ക് മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കാനുള്ള ത്വര വരുന്നത്. ഔട്ട്ഡോർ ഗെയിമുകളും ശാരീരിക പ്രവർത്തനങ്ങളും അവരുടെ ശരീരത്തിൻറെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഫോൺ ഉപയോഗം കുറയ്ക്കാനും ഗുണം ചെയ്യും. ഇതിനായി നീന്തൽ, സൈക്ലിംഗ്, ആയോധന കലകൾ, ബാസ്‌ക്കറ്റ്ബോൾ, ടെന്നീസ് പോലുള്ള സ്പോർട്സും പരീക്ഷിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കുക. ഇതും ഫോണിൻറെ അമിത ഉപയോഗം കുറയ്ക്കാൻ സഹായിക്കും. കുട്ടികളുടെ അറിവ് വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. ഇതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള നല്ല പുസ്തകങ്ങൾ വാങ്ങി നൽകുക
ഗാർഡനിങ് അഥവാ പൂന്തോട്ടപരിപാലനം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മൊബൈൽഫോൺ ഉപയോഗം കുറയ്ക്കാൻ മാത്രമല്ല, പ്രകൃതിയുമായി ഇടപഴകുന്നത് അവരുടെ വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിനായി വീട്ടിൽ ചെറിയ ഒരു പൂന്തോട്ടം തയ്യാറാക്കാം.
സ്‌കൂൾ അല്ലെങ്കിൽ ജോലി കഴിഞ്ഞ് വരുമ്പോൾ കുഞ്ഞുങ്ങളുമായി മുഖാമുഖം സംസാരിക്കാൻ ശ്രമിക്കുക. കുട്ടികൾ പറയുന്നത് കൃത്യമായി ശ്രദ്ധ നൽകുക
അമിതമായി ഫോൺ ഉപയോഗിക്കുന്ന കുട്ടികൾ ആണ് നിങ്ങളുടേതെങ്കിൽ സ്‌ക്രീൻ ടൈം വയ്ക്കുന്നത് ഗുണം ചെയ്യും. പെട്ടെന്ന് സമയം വെട്ടി കുറയ്ക്കാതെ പതുക്കെ പതുക്കെ ടൈം കുറച്ച് കൊണ്ട് വരണം. നിലവിൽ ഉപയോഗിക്കുന്നതിന്റെ നേർ പകുതിയായി സമയം കുറയ്ക്കുക.
Discussion about this post