ഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ കലാപം ശമിപ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ ശ്രമം ഫലം കണ്ടേക്കും.
ചീഫ് ജസ്റ്റീസുമായി ചര്‍ച്ചയക്ക് തയാറാണെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അറിയിച്ചു. ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഏഴംഗ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റീസുമായുള്ള തര്‍ക്കം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ന് സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ പ്രശ്നപരിഹാരത്തിനാണു ശ്രമം നടക്കുന്നത്.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ സമിതി ഇന്ന് വൈകിട്ട് ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകുന്നേരം 7.30 ന് ആണ് സമിതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തുക. ഇതിനു ശേഷം മുഴുവന്‍ ജഡ്ജിമാരുമായും സമിതി കാണുമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സമവായ ശ്രമങ്ങളും ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
വാര്‍ത്താ സമ്മേളനം നടത്തിയവരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ചര്‍ച്ചകള്‍ക്ക് തയാറായെന്നും ബാര്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിസന്ധി പരിഹാരത്തിനായി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേ ഷന് ഇന്നലെ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ പ്രകോപനത്തിന് കാരണങ്ങളിലൊന്നായ സിബിഐ സ്പെഷല്‍ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീംകോടതി പരിഗണിക്കേണ്ടിയിരുന്ന പൊതുതാത്പര്യ ഹര്‍ജി ഒരു ദിവസം മാറ്റിയിട്ടുണ്ട്.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുകള്‍ കേസുകളില്‍ ബുധനാഴ്ച മുതല്‍ വാദം കേട്ടു തുടങ്ങും.. ചീഫ് ജസ്റ്റീസും മുതിര്‍ന്ന നാല് ജഡ്ജിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആധാര്‍ കേസ്, ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗാനുരാഗ കേസ് എന്നിവ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയ്ക്കു വരും. എട്ട് ഭരണഘടനാ ബെഞ്ചുകളാണ് വാദം കേള്‍ക്കുന്നത്.
Discussion about this post