ചൈനയെ പ്രതിരോധിക്കുന്നതിനെവിമര്ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിഷധം. ഇന്ത്യ ഓസ്ട്രേലിയ ജപ്പാന് അമേരിക്ക എന്നിവരടങ്ങുന്ന അച്ചുതണ്ട് ചൈനയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ത്ത് കോടിയേരി ബാലകൃഷ്ണന് സിപിഎം ആലപ്പുഴ ജില്ലാസമ്മേളനത്തിലാണ് പ്രസംഗിച്ചത്. ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ കുറ്റപ്പെടുത്തല്‍. പ്രസംഗത്തില്‍ ഏകാധിപത്യ ഭരണുള്ള ഉത്തര കൊറിയ ആയുധസംഭരണം നടത്തുന്നതും കോടിയേരി ന്യായീകരിച്ചിരുന്നു.
മാതൃരാജ്യത്തെ സ്നേഹിക്കാനാവില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന് ചൈനയിലേക്കു പോകുന്നതാണു നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. മാതൃരാഷ്ട്രത്തെ സ്നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണം. ചൈനാ ഭക്തന്മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലത്.
ഇന്ത്യ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്. രാജ്യം പാക്കിസ്ഥാനില്‍ നിന്നുള്ളതിനേക്കാള്‍ ഭീഷണി ചൈനയില്‍നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രുരാജ്യത്തിനു വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്നുതന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നുവെന്നും കുമ്മനം പറഞ്ഞു.കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയത്. അകത്തുനിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചതു പോലും അതിനു വേണ്ടിയായിരുന്നു.
രാജ്യത്തിനു വേണ്ടി പോരാടി മരിച്ച വീരസൈനികരെ കോടിയേരി അവഹേളിക്കുകയാണ്. നേരത്തേ സൈനികരുടെ ധാര്‍മികതയെ ചോദ്യം ചെയ്തും കോടിയേരി രംഗത്തെത്തിയിരുന്നു.
ഏകാധിപത്യ രാജ്യങ്ങളായ ഉത്തര കൊറിയയെയും ചൈനയെയും കോടിയേരിയും പിണറായി വിജയനും പ്രകീര്‍ത്തിക്കുന്നത് ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപതികളെ ആദര്‍ശ പുരുഷന്മാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപടവേഷം അണിയുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് ലോക സംഭവഗതികളില്‍ പ്രധാനപ്പെട്ട ഇടപെടലാണ് നടത്തിയിട്ടുള്ളത് . നേരത്തെയുള്ള പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി സുപ്രധാനമായ ഒരു തീരുമാനം ചൈന എടുത്തിട്ടുണ്ട് . തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ല .അതേ സമയം മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വേറെ ആരെങ്കിലും ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കിയിരിക്കുകയുമില്ല . എന്നാല്‍ ഈ തീരുമാനമെടുത്തതോടെ ഇന്ത്യ, ഓസ്ട്രേലിയ , ജപ്പാന് ,അമേരിക്ക എന്നീ രാജ്യങ്ങളുടെ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണ് എന്നിങ്ങനെ ആയിരുന്നു കോടിയേരിയുടെ പ്രസംഗം
Discussion about this post