ഡല്‍ഹി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്ന് അറിയിച്ച് എം.പിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിന്റെ പ്രധാന്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം സി.ബി.ഐ ഡയറക്ടര്‍മാരെ കണ്ട് സംസാരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയെന്നും വേണുഗോപാല്‍ പറഞ്ഞു.
Discussion about this post