ഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് നാളെ യുദ്ധവിമാനത്തില്‍ പറക്കും. എസ്യു 30 എംകെഐ ഫൈറ്റര്‍ ജെറ്റിലാണ് പ്രതിരോധ മന്ത്രി ബുധനാഴ്ച യാത്ര ചെയ്യുന്നത്.
ആണവായുധം വഹിക്കാന്‍ ശേഷിയുള്ള പോര് വിമാനത്തിലാകും പ്രതിരോധമന്ത്രിയുടെ പറക്കല്‍. നേരത്തെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയിലും മന്ത്രി തങ്ങിയിരുന്നു . രാജ്യത്തിന്റെ യുദ്ധസംവിധാനങ്ങളുടെ മികവും ക്ഷമതയും നേരിട്ട് കണ്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം.
റഷ്യന്‍ വിമാനമായ സുഖോയ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ റഷ്യന്‍ സാങ്കേതിക പിന്തുണയോടെ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് .
Discussion about this post