ഡല്‍ഹി: തന്റെ സമരങ്ങളില്‍ നിന്നോ അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ നിന്നോ ഇനിയൊരിക്കലും മറ്റൊരു അരവിന്ദ് കേജരിവാള്‍ ഉണ്ടാവില്ലെന്ന് അണ്ണാ ഹസാരെ. തന്റെ പോരാട്ടങ്ങള്‍ക്കൊപ്പം ആര്‍ക്കും ചേരാമെന്നും, എന്നാല്‍ ഇനി മുതല്‍ അത്തരം പോരാട്ടങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പം ചേരില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്നും രേഖാമൂലം ഉറപ്പ് നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ സമയത്ത് ഇത്തരം കാര്യങ്ങള്‍ അധികം ശ്രദ്ധിച്ചിരുന്നില്ലെന്നു പറഞ്ഞ ഹസാരെ, കേജരിവാള്‍ ഉയര്‍ന്ന് വന്നതോടെ തന്റെ സമരത്തിന് ലഭിച്ച പൊതുജനശ്രദ്ധ ഇടിഞ്ഞുവെന്നും കുറ്റപ്പെടുത്തി. 2011-ല്‍ അണ്ണാ ഹസാരെ നടത്തിയ ലോക്പാല്‍ സമരത്തിലൂടെയായിരുന്നു അരവിന്ദ് കേജരിവാളെന്ന രാഷ്ട്രീയ നേതാവിന്റെ പിറവി.
Discussion about this post