കെ.എം.മാണിയുടെ ബാര്‍ കോഴ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്ന് വിജിലന്‍സ്. ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. കോഴ വാങ്ങിയതിനും തെളിവു കണ്ടെത്താനായില്ലെന്നും അതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയില്ലെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
ബാര്‍കോഴക്കേസിലെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈകോടതിയെ അറിയിച്ചു. മാണിയുടെ ഹരജിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി നേരത്തേ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ ബാര്‍കോഴക്കേസ് അവസാനിക്കുമെന്നാണ് സൂചന. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
അതിനിടെ, ബാര്‍ കോഴ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ 45 ദിവസം കൂടി സമയം ഹൈകോടതി അനുവദിച്ചു. ഇതിനകം വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post