ഒറ്റപ്പാലം: നെഹ്റുഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ക്ലാസ് മുറിയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.
Discussion about this post