കോഴിക്കോട്: എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ ഭരണസമിതിയംഗം ട്വന്റി ട്വന്റി വിട്ടു. കിറ്റെക്‌സ് നേതൃത്വവുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനാലാണ് ട്വന്റി ട്വന്റിയില്‍ നിന്നും പുറത്തുപോകുന്നതെന്ന് പഞ്ചായത്ത് അംഗം ലാലു വര്‍ഗ്ഗിസ് പറയുന്നു. പരസ്പരം യോജിച്ച് പോകാന്‍ കഴിയുന്നില്ല. അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നുവെന്നും ലാലു വര്‍ഗ്ഗീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് രാഷ്ട്രീയ മുന്നണി ഭരണത്തിന് മാറ്റം വരുത്താന്‍ വേദിയായത് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. കേരളത്തിലെ കിറ്റെക്‌സ് എന്ന സ്ഥാപനം നേതൃത്വം നല്‍കിയ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. അതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളെ പാടെ പൊളിച്ചെഴുതിയ പ്രവേശനമായിരുന്നു ട്വന്റിട്വന്റിയുടേത്.
കുടുംബശ്രീയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കിറ്റെക്‌സ് ഉടമകളുള്‍പ്പടെ അനാവശ്യമായ ഇടപെടല്‍ നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ട്വന്റി ട്വന്റി എന്ന ചാരിറ്റബിള്‍ സൊസൈറ്റി നല്‍കി വന്നിരുന്ന ഭക്ഷ്യ സബ്‌സിഡി ഉള്‍പ്പടെയുള്ളവ ഇവര്‍ പരാജയപ്പെട്ട വാര്‍ഡുകളില്‍ നല്‍കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. കിറ്റെക്‌സിന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ചാണ് ട്വന്റി ട്വന്റിയുടെ പേരില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
Discussion about this post