കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇപ്പോള്‍ തന്നെ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് ചര്‍ച്ചയില്ലെന്നും കാനം പറഞ്ഞു. അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട ബലഹീനത ഇല്ലെന്നും കാനം പറഞ്ഞു.
കോഴിക്കോട്ടെ പ്രസംഗത്തിലുടനീളം കാനം കെ.എം മാണിയെ പരിഹസിച്ചാണ് സംസാരിച്ചത്. ആര്.ബി.ഐക്ക് ഉള്ളതുപോലെ നോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്.ബി.ഐയുടെ ചെറിയ ബ്രാഞ്ചാണോ മാണിക്കുള്ളത്? ആര്.ബി.ഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും പരിഹാസ രൂപേണ കാനം പറഞ്ഞു.
Discussion about this post