ഡല്‍ഹി: ബി.ജെ.പിയെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസുമായി സഹകരിക്കാമോയെന്ന സുപ്രധാന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷത്തിന് മേല്കൈയെന്ന് ഉറപ്പായതോടെ തന്റെ രേഖ വോട്ടിനിട്ട് തള്ളിയാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന ഉറച്ച നിലപാടിലാണ് സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റിയില്‍ വറും 26 അംഗങ്ങളുടെ പിന്തുണ മാത്രമാണ് യെച്ചൂരിക്ക് ഉള്ളത് . കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. വോട്ടെടുപ്പ് ഒഴിവാക്കി സമവായം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്നലെ പി.ബി യോഗം ചേര്‍ന്നത് ഫലം കണ്ടിരുന്നില്ല.
ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കുന്നതിനാണ് കേന്ദ്ര കമ്മിറ്റി ചേര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി ചേര്‍ന്ന് വിശാല വേദി വേണമെന്ന് വാദിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖയ്ക്കെതിരെ കാരാട്ട് പക്ഷം ശക്തമായ എതിര് വാദങ്ങള്‍ ഉന്നയിക്കുകയായിരുന്ു. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന് വ്യക്തമാക്കുന്ന കാരാട്ടിന്റെ രേഖയെയാണ് കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചത്. അതേസമയം, ബംഗാള്‍ ഘടകം യെച്ചൂരിക്ക് പിന്നില്‍ ഉറച്ചു നിന്നു.
ഇതാദ്യമായാണ് സിപിഎം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. ജനറല്‍ സെക്രട്ടറിയുടെ ബദല്‍ രേഖ പിബി നേരത്തെ തള്ളിയത് തന്നെ ആദ്യസംഭവമായിരുന്നു. കേരള ഘടകവും, ബംഗാള്‍ ഘടകവും തമ്മിലുള്ള തര്‍്ക്കം വലിയൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. നേരത്തെ വിഎസ് അച്യൂതാനന്ദന് യെച്ചൂരിയെ പിന്തുണച്ച് കേന്ദ്രകമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു
Discussion about this post