തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കനത്ത പരാജയത്തിന് കാരണം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ധാർഷ്ട്യം ആണെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ പിണറായിയെ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നേതാക്കളുടെ ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണം എന്ന വിലയിരുത്തൽ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയായ ശൈലി മാറ്റണം എന്നാണ് പറഞ്ഞത് ഇതിന് മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചാണ് അതെന്ന വിലയിരുത്തൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം നേതാക്കൾ ധാർഷ്ട്യം മാറ്റണം എന്ന് പറഞ്ഞാൽ, അത് ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങൾ. പിണറായി വിജയനെ പേരെടുത്ത് വിമർശിക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് വളഞ്ഞ് മൂക്ക് പിടിക്കുകയാണ് കേന്ദ്ര കമ്മിറ്റി ചെയ്തിരിക്കുന്നത് എന്ന വിലയിരുത്തലാണ് പൊതുവെ പുറത്ത് വരുന്നത്
Discussion about this post