ലഖ്നൗ: മുസ്ലീങ്ങളായ മൂന്ന് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പിടികൂടി രക്ഷിതാക്കളെ ഏൽപ്പിച്ച് ഉത്തർ പ്രദേശ് പോലീസ്. ജോൻപൂരിൽ നിന്നും ജൂലൈ 2ന് കാണാതായ പെൺകുട്ടികളെ വാരാണസിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ബുർഖ ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു പോലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ 15 വയസ്സുകാരികളാണ് വിടുവിട്ടിറങ്ങിയത്. ഉച്ചയ്ക്ക് 12.00 മണിക്ക് സ്കൂൾ വിട്ട ശേഷം കുട്ടികൾ ഓട്ടോ റിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികള്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മുസ്ലീം യുവാക്കള്‍ക്കൊപ്പം ഒളിച്ചോടാന്‍ കുട്ടികളെ പ്രേരിപ്പിച്ച കൂട്ടുകാരികള്‍ക്കെതിരെയും നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ മുഹമ്മദ് വസീം, അംജദ്, സീഷാന്‍ എന്നീ പ്രതികള്‍ പിടിയിലായതായാണ് സൂചന. പ്രതികളുടെ മാതാപിതാക്കള്‍ക്ക് കൃത്യത്തിലുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. ഇരുപത്തിയഞ്ചിനും മുപ്പതിനുമിടയിലാണ് പ്രതികളുടെ പ്രായം.
Discussion about this post