തിരുവനന്തപുരം : നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ശൂന്യവേളകളിൽ നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ സഭയിൽ ആവശ്യപ്പെട്ടു. സ്പീക്കറുടെ ആവശ്യത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല.
നിയമസഭാ സമ്മേളന സമയത്ത് വെള്ളിയാഴ്ചകളിൽ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനാണ് ശൂന്യവേളകളിൽ അടിയന്തര പ്രമേയം വേണ്ട എന്ന നിർദ്ദേശം സ്പീക്കർ മുന്നോട്ടുവച്ചിട്ടുള്ളത്. അങ്ങനെയാണെങ്കിൽ അനൗദ്യോഗിക ബില്ലുകൾക്കായി കൂടുതൽ സമയം മാറ്റിവയ്ക്കാൻ കഴിയും എന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തെക്കുറിച്ച് പ്രതിപക്ഷം ചർച്ചചെയ്ത് തീരുമാനിക്കണമെന്നാണ് സ്പീക്കർ എ എൻ ഷംസീർ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അനൗദ്യോഗിക ബില്ലുകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആണ് പരിഗണിക്കുന്നത് എന്ന് പ്രതിപക്ഷ എംഎൽഎ പിസി വിഷ്ണുനാഥ് സഭയിൽ വ്യക്തമാക്കി. കേരളത്തിനും സമാനമാർഗ്ഗം സ്വീകരിച്ച് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അനൗദ്യോഗിക ബില്ലുകൾ പരിഗണിക്കാം എന്നും പിസി വിഷ്ണുനാഥ് നിർദേശിച്ചു.
Discussion about this post