ലുധിയാന: പഞ്ചാബില്‍ ശിവസേന നേതാവ് സന്ദീപ് ഥാപ്പറെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിവീഴ്ത്തി തീവ്ര സിഖ് അനുകൂലികള്‍. ഥാപ്പറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വാള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മൂന്ന് പേരടങ്ങുന്ന അക്രമി സംഘത്തിന്റെ പരാക്രമം. നീല നിറത്തിലുള്ള പരമ്പരാഗത സിഖ് വസ്ത്രങ്ങളും സിഖ് ആയുധങ്ങളും അക്രമികള്‍ ധരിച്ചിരുന്നു.
പോലീസ് അകമ്പടിയോടെ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറെ, വാഹനം തടഞ്ഞ് നിര്‍ത്തിയായിരുന്നു അക്രമികള്‍ വെട്ടിയത്. ആക്രമിക്കാന്‍ വരുന്നവരോട് ഥാപ്പര്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെടുന്നതും, ഇത് അവഗണിച്ച അക്രമികള്‍ അദ്ദേഹത്തെ വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ പാഞ്ഞടുത്തുവെങ്കിലും, അക്രമികളില്‍ ഒരുവന്‍ ഇയാളെ വാള്‍ കാട്ടി അകലേക്ക് മാറ്റുകയായിരുന്നു.
ഥാപ്പര്‍ മുഖത്തും കഴുത്തിലും വെട്ടേറ്റ് റോഡിലേക്ക് വീണപ്പോള്‍, കണ്ട് നിന്നവര്‍ ഭയചകിതരായി പിന്നിലേക്ക് മാറി. രക്തത്തില്‍ കുളിച്ച ഥാപ്പര്‍ എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അക്രമികള്‍ സ്കൂട്ടറില്‍ കയറി പാഞ്ഞ് പോയി.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഥാപ്പറുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. പൊതുയോഗത്തില്‍ സിഖ് വിഭാഗക്കാരെ അവഹേളിക്കുന്ന പരാമര്‍ശം നടത്തി എന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ അറസ്റ്റിലായതായും സൂചനയുണ്ട്.
സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് കീഴില്‍ പഞ്ചാബില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും അവര്‍ ആരോപിച്ചു.
Discussion about this post