അഖില ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനെ മാറ്റി. കേസ് പരിഗണിച്ചപ്പോള്‍
സുപ്രിം കോടതിയില്‍ ഹാജരായ വി ഗിരിയെ ആണ് മാറ്റിയത്. പകരം ജയ ദീപ് ്ഗുപത ഹാജരാകും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വി ഗിരി എടുത്ത നിലപാട് വിവാദമായിരുന്നു. പശ്ചാത്തലം പരിശോധിച്ച ശേഷം അഖില ഹാദിയയുടെ മൊഴി കേട്ടാല്‍ മതി എന്ന എന്‍ഐഎ നിലപാടിനെ വി ഗിരി പിന്തുണക്കുകയായിരുന്നു.
എന്‍.ഐ.എയുടെ വാദം കേട്ടതിന് ശേഷം ഹാദിയയുടേത് കേള്‍ക്കുന്നതാകും ഉചിതമെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ഗിരി കോടതിയില്‍ പറഞ്ഞിരുന്നത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
അഖിലയുടെ അഭിഭാഷകന് സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
Discussion about this post