അഖില-ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ട, മറ്റു വിഷയങ്ങളില്‍ അന്വേഷണം തുടരാമെന്ന് എന്‍ഐഎയ്ക്ക് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. വിവാഹം റദ്ദാക്കിയതിനെതിരെ ഷഫീന് ജഹാന് നല്കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം
ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി അറിയിച്ചു.. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് അഖില തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്നും സുപ്രിം കോടതി അറിയിച്ചു.
കേസില്‍ അഖിലയെ കക്ഷി ചേര്‍ത്ത കോടതി അടുത്ത മാസം 22നകം പറയാനുള്ളത് അറിയിക്കാനും നിര്‍ദ്ദേശിച്ചു
Discussion about this post