തിരുവനന്തപുരം: ഇന്ധനവിലയില്‍ ഈടാക്കുന്ന എക്സൈസ് നികുതി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്ക് കാരണം കേന്ദ്രനയങ്ങളാണ്. അടിയന്തര ഇടപെടല്‍ നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചുമത്തിയ നികുതി കുറക്കുകയാണ് വേണ്ടത്. ്അല്ലാതെ സംസ്ഥാനം നികുതി കുറക്കണമെന്ന് പറയുകയല്ല എന്നും തോമസ് സൈക് പറഞ്ഞു. നേരത്തെ കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം ചില സംസ്ഥാനങ്ങള്‍ പെട്രോള്‍-ഡീസല്‍ തീരുവ കുറച്ചിരുന്നു. എന്നാല്‍ കേരളം അതിന് തയ്യാറായില്ല.
ഇന്നലെ കേന്ദ്ര ബജറ്റില്‍ ഇന്ധന തീരുവ കുറക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്രധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post