കൊച്ചി: സോളാര്‍ ഇടപാടില്‍ സരിത എസ് നായര്‍ വെറും ഇടനിലക്കാരി മാത്രമെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തട്ടിപ്പിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണിയാണ്. തന്റെ കൈയ്യില്‍ ഉള്ള മുഴുവന്‍ തെളിവുകളും കമ്മീഷന് കൈമാറുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.
1,60000 കോടിയുടെ വെട്ടിപ്പാണ് സോളാറില്‍ നടന്നത്. കൊച്ചിയില്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്.
Discussion about this post