വിവാദമായ പത്മാവത് എ്ന്ന ചിത്രത്തില്‍ റാണി പത്മവാതിയെ അല്ല അലാവുദ്ദീന്‍ ഖില്‍ജിയെ ആണ് ബന്‍സാലി കരിവാരിതേക്കുന്നതെന്ന ആരോപണവുമായി ചരിത്രകാരന്മാരില് ചിലര്‍ രംഗത്ത്. യഥാര്‍ത്ഥ അലാവുദ്ദീന്‍ ഖില്‍ജി ഇത്രത്തോളം ദുഷ്ടനല്ല എന്നാണ് ഇവരുടെ ഭാഷ്യം.
രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ഖില്‍ജി കരിമഷിയെഴുതിയ ‘വിശക്കുന്ന’ കണ്ണുകളുള്ളവനാണ്. ബാര്‍ബേറിയന്‍സിനെ പോലെ മാംസം കടിച്ചു പറിച്ച് കഴിക്കുകയും രോമക്കുപ്പായം ധരിക്കുകയും ചെയ്യുന്നവനാണ്. എന്നാല്‍ ചരിത്രകാരനായ റാണാ സഫ്വി പറയുുന്നത് ഖില്‍ജികള്‍ വളരെയധികം ഔപചാരികത പുലര്‍ത്തിയിരുന്നവരാണെന്നാണ്. ‘ പേര്‍ഷ്യയില്‍ നിന്നുമാണ് ഖില്‍ജിമാര്‍ വന്നത്. പേര്‍ഷ്യയിലെ പോലെ തന്നെ കോഡ് ഓഫ് കണ്ടക്ടും ഉപചാരവും പാലിച്ചവരാണവര്‍. ഭക്ഷണത്തിലും വസ്ത്രത്തിലും തീന്മേശ ഒരുക്കുന്നതിലും.’ എന്നാണ് റാണ പറയുന്നത്.
ബന്‍സാലിയുടെ പത്മാവതി ഉടലെടുത്തിരിക്കുന്നത് പതിനാറാം നൂറ്റാണ്ടില്‍ മാലിക്ക് മുഹമ്മദ് ജയാസി എഴുതിയ കവിതയില്‍ നിന്നാണെന്ന് ജെഎന്‍എയു അസോസിയേറ്റ് പ്രോഫസര്‍ അരുണിമ ഗോപിനാഥ് പറയുന്നു. ഖില്‍ജിയുടെ മരണത്തിനും രണ്ട് നൂറ്റാണ്ട് ശേഷമാണ് കവിത എഴുതപ്പെടുന്നത്. രാജസ്ഥാനി ഡയലക്ടല്ല അത്. ജയാസി വെറെ നാട്ടുകാരനാണ്. ഖില്‍ജിയുടെ കാലത്തെ കവിയായിരുന്ന അമിര്‍ ഖുര്സോ അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണത്തെ കുറിച്ചും മറ്റും വിശദമായി പറയുന്നുണ്ട്. അദ്ദേഹം ഖില്‍ജിയെ ക്രൂരനായ ഒരു ബാര്‍ബേറിയനായി അവതരിപ്പിക്കുന്നില്ലെന്നും അരുണിമ പറയുന്നു.
ഖില്‍ജിയെ ബാര്‍ബേറിയനായ അവതരിപ്പിക്കുന്നതിന് പിന്നില്‍ അദ്ദേഹത്തെ വില്ലനും എതിരാളിയായ രത്തന്‍ സിംഗിനെ ‘ഉത്തമ നായകനായും’ ആക്കി മാറ്റുക എന്ന ലക്ഷ്യമാണെന്നും റാണാ സഫ്വി പറയുന്നു.
‘ഇസ് ലാമിക് ഭരണാധികാരികളെ വില്ലന്മാരായി ചിത്രീകരിക്കാനുള്ള ശ്രമം വളരെ വ്യക്തമായി തന്നെ നടക്കുന്നുണ്ട്. ഒന്നും വസ്തുതകളുടെയോ ചരിത്രത്തിന്റെയോ അടിസ്ഥാനത്തിലല്ല.’ അലഹബാദ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം തലവനായ ഹീറം ചതുര്‍വേദി പറയുന്നു. ‘ചരിത്രം മാറ്റിയെഴുതാനാണ്് അവര്‍ ശ്രമിക്കുന്നതെന്നും ഹീറം പറയുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് ഖില്‍ജിയെ കാടനായി ചിത്രീകരിക്കുന്നതിന് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയ പത്മവതിന് മികച്ച തിയറ്റര്‍ പ്രതികരണമാണ് ലഭിക്കുന്നത്. രജ്പുത് വിഭാഗത്തെ നോവിക്കുന്ന യാതൊന്നും ചിത്രത്തിലില്ല എന്നാണ് വിലയിരുത്തല്‍. മുസ്ലിം ഭരണാധികാരികളുടെ ഇന്ത്യന്‍ സമൂഹത്തോടുളള സമീപനം ചിത്രത്തില്‍ സത്യസന്ധമായി ആവിഷ്ക്കരിച്ചിരിക്കുന്നു എന്ന വാദവും ശക്തമാണ്.
Discussion about this post