നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രാഷ്ട്ര മഞ്ച് എന്ന സംഘടനയ്ക്ക് രൂപം നല്കി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുമായി വിയോജിപ്പുള്ള നേതാക്കള്‍ക്കായാണ് സംഘടനയെന്നാണ് അവകാശവാദം ബിജെപി അംഗമായിരിക്കെ തന്നെ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് സിന്‍ഹ. രാഷ്ട്രീയ മഞ്ച് ഒരു സംഘടനയ്ക്കും എതിരല്ലെന്നും രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റമാണെന്നും ഡല്‍ഹിയില്‍ വെച്ച് നടന്ന സംഘടന രൂപീകരണത്തിന്റെ ആദ്യ യോഗത്തില്സിന്ഹ പറഞ്ഞു.
ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത്, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി എന്നിവര്‍ രാഷ്ട്രീയ മഞ്ചിനെ അനുകൂലിച്ച് രംഗത്തെത്തി.
Discussion about this post