ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായി മത്സരിക്കാനാവില്ലെന്ന് തുറന്ന് സമ്മതിച്ച് പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വിശ്വാസ വഞ്ചകന്‍ ബിജെപിയില്‍ ചേര്‍ന്നതാണ് തൃണമൂലിന്റെ ശക്തി ക്ഷയിപ്പിച്ചതെന്നാണ് മമത പറയുന്നത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ത്രിപുരയുടെ ചുമതലയുണ്ടായിരുന്ന മുകുള്‍ റോയ് പാര്‍ട്ടി വിട്ടതിനെ കുറിച്ചാണ് മമതയുടെ വാക്കുകളെന്ന് വ്യക്തമാണ്.
ഫണ്ടില്ലാ്ത്തതിനാല്‍ ത്രിപുരയില്‍ നമുക്ക് ശക്തമായി മത്സരിക്കാനാവില്ല. വിശ്വാസവഞ്ചകന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനാല്‍ പാര്‍ട്ടി സംവിധാനം തകര്‍ന്ന അവസ്ഥയിലാണ്-കൊല്‍ക്കത്തയിലെ ഒരു പാര്‍ട്ടി പരിപാടിയില്‍ മമത പറഞ്ഞു.
മുകുള്‍ റോയ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് പശ്ചിമബംഗാളിലും ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.
Discussion about this post