മലപ്പുറം: എസ്ഡിപിഐ പിന്തുണയോടെ കൊണ്ടോട്ടി നഗരസഭയില്‍ സിപിഎം അംഗം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ചെയര്മാന് സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പില്‍ മതേതര വികസന മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎം അംഗം പി. ഗീത എസ്ഡിപിഐയുടെ ഒരു വോട്ടിനു ജയിച്ചു.
40 അംഗങ്ങളില്‍ 20 പേര് പി.ഗീതയ്ക്കു വോട്ടു ചെയ്തു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.സി. ഷീബയ്ക്ക് 19 വോട്ടു കിട്ടി. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. എസ്ഡിപിഐ അംഗം ഗീതക്കാണ് വോട്ടു ചെയ്തത്. ഡിസിസി വിപ്പ് നല്‍കിയെങ്കിലും പത്തില്‍ ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങളും മതേതര വികസന മുന്നണി സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തു.
സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന മതേതര മുന്നണിയാണ് ഇതുവരെ കൊണ്ടോട്ടി നഗരസഭ ഭരിച്ചിരുന്നത്. ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസും അടുത്ത മൂന്നു വര്‍ഷം സിപിഎമ്മും ഭരിക്കുമെന്നായിരുന്നു മുന്നണി ധാരണ. ഇതു പ്രകാരമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് തെരഞ്ഞെടുപ്പ് നടത്തിയത്.
Discussion about this post