മോദി സര്‍ക്കാരിന്റെ പൊതു തെരഞ്ഞെടുപ്പിന് മുന്നിലുള്ള സമ്പൂര്‍ണ ബജറ്റില്‍ ആദായനികുതിയിളവ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പഴയ പരിധി തന്നെ നിലനിര്‍ത്തി ജെയ്റ്റലി പ്രതീക്ഷകള്‍ തകര്‍ത്തു. വിമര്‍ശനങ്ങളുമായി ചിലരൊക്കെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വെറുതയല്ല ജെയ്റ്റ്‌ലി ആദായനികുതിയില്‍ കൈവെക്കാതിരുന്നത് എന്നാണ് കണ്ടെത്തല്‍. .
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരായ 1.89 കോടി ആളുകളാണ് ആദായനികുതി നല്‍കിയത്. ഇതുവഴി 1.44 ലക്ഷം കോടി രൂപ ഖജനാവില്‍ എത്തുകയും ചെയ്തു. ശരാശരി ഒരാളില്‍ നിന്ന് 76,306 രൂപ നികുതിയായി ലഭിച്ചു. ജിഎസ്ടിയും നോട്ട് അസാധുവാക്കലും ആയതോടെ ികുതി സമര്‍പ്പിക്കുന്നവരുടെ എണ്ണവും കൂടി.
ബിസിനസുകാരയായ 1.88 കോടി ആളുകളാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. ബിസിനസുകാരില്‍ 48,000 കോടി രൂപയും ലഭിച്ചു ശരാശരി ഒരാളില്‍ നിന്ന് 25,753 രൂപ നികുതിയായി ലഭിച്ചു. ബിസിനസുകാരില്‍ നിന്നും ലഭിക്കുന്ന ആദായ നികുതി വരുമാനത്തെക്കാള്‍ അധികം ആദായ നികുതി ലഭിക്കുന്നത് ശമ്പളക്കാരില്‍ നിന്നാണ് എന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്. ഇതിനു പുറമെ കൃത്യമായി നികുതി അടയ്ക്കാത്തവരുടെ കണക്ക് പരിശോധിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമുള്ള ബുദ്ധിമുട്ട് ഏറെയാണ്. അതിനാല്‍ ഏറെ സുരക്ഷിതമായി കൈകളിലേക്ക് വരുന്ന നികുതി തല്‍ക്കാലം നഷ്ടപ്പെടുത്താനാവില്ല എന്നാണ് മനസ്സിലിരുപ്പ്.
അതേസമയം കഴിഞ്ഞ ബജറ്റുകളില്‍ ആവശ്യത്തിനു ആദായ നികുതി ഇളവ് നല്‍കിയതായി ജെയ്റ്റലി പറയുന്നു. ജനപ്രിയ പദ്ധതികളീലൂടെയും പ്രഖ്യാപനങ്ങളിലൂടെയും കയ്യടി നേടിയ ബജറ്റില്‍ ആദായനികുതി ഇളവ് നല്‍കാതിരുന്നത് തിരിച്ചടിയാവില്ലെന്നാണ് കണക്കു കൂട്ടല്‍.
Discussion about this post