ഡല്‍ഹി: ബി.ജെ.പി നേതാക്കളെ കയ്യേറ്റം ചെയ്തതിന് നാല് ആം ആദ്മി എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു. ജനുവരി 30ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ് വസതിക്കു നേര്ക്കുണ്ടാ ബി.ജെ.പി പ്രക്ഷോഭത്തിനിടെയാണ് സംഭവം. ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത, രണ്ട് വനിതാ മേയര്‍മാര്‍ തുടങ്ങിയവരെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത്. ഇരട്ട പദവി വിവാദത്തില്‍ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയതിനു പിന്നാലെയാണ് എംഎല്െമാര്ക്കെതിരായ പോലീസ് കേസും വരുന്നത്..
ബി.ജെ.പി നേതാവ് രവീന്ദര്‍ ഗുപ്തയുടെ പരാതിയില്‍ സിവില്‍ ലൈന്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജര്‍ണെയില്‍ സിംഗ്, അഖിലേഷ് ത്രിപാഠി, ജിതേന്ദര്‍ തോമര്‍, സഞ്ജീവ് ഝാ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കെജ്രിവാളിന്റെ വീട്ടിലെത്തിയ ബി.ജെ.പി സംഘത്തോട് ഇവര്‍ അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു
Discussion about this post