തിരുവനന്തപുരം: അരലക്ഷം രൂപയുടെ കണ്ണട വാങ്ങിയതിന്റെ മെഡിക്കല്‍ റി ഇമ്പേഴ്സ് വാങ്ങിയതില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം.
ഒരു ടേമില്‍ ഒരു കണ്ണട വാങ്ങാന്‍ അവകാശമുണ്ട്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ലെന്‍സ് ആണ് വാങ്ങിയത് എന്നുമാണ് സ്പീക്കര്‍ പറഞ്ഞു. ഫ്രെയിമിന്റെ വില കൂടരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വായിക്കാനും, നടക്കാനും അനുയോജ്യമായ ലെന്‍സ് ആണ് വാങ്ങിയത്. ലാളിത്യത്തെ താന്‍ തിരസ്ക്കരിച്ചു എന്ന് താന്‍ കരുതുന്നില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.
സൗകര്യം കിട്ടുമ്പോള്‍ അതെല്ലാം വാങ്ങുന്നു എന്നല്ലാതെ മറ്റ് വിഷയങ്ങളൊന്നും അവരൊന്നും പരിഗണിക്കുന്നില്ലെന്ന് തോന്നുന്നുവെന്ന് മാധ്യമ നിരീക്ഷകന് സണ്ണികുട്ടി എബ്രഹാം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കിട്ടുന്ന അവസരത്തില്‍ അതെല്ലാം മുതലെടുക്കുകയാണെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എയും, കെ സുരേന്ദ്രനും പറഞ്ഞു.
Discussion about this post