ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കു ശേഷം രാമജന്മഭൂമി ക്ഷേത്രപുരോഹിതനായ ആചാര്യ സത്യേന്ദ്രദാസിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു റിസ്വിയുടെ പ്രസ്താവന. ‘അയോധ്യയില്‍ രാമക്ഷേത്രം വരുന്നതിനെ എതിര്‍ത്ത് പള്ളി പണിയണമെന്ന് ആഗ്രഹിക്കുന്ന മൗലികവാദ ചിന്താഗതിക്കാര്‍ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം. അത്തരം മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല.’ റിസ്വി പറഞ്ഞു.
പള്ളികളുടെ പേരില്‍ ജിഹാദ് നടത്തുന്നവര്‍ക്ക് സിറിയയില്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഐ.എസില്‍ പോയി ചേരാമെന്നും അദ്ദേഹം പറഞ്ഞു. മതമൗലികവാദികളും പുരോഹിതന്മാരും രാജ്യത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post