ലക്നോ: ബിജെപി നേതാവും ലോകസഭ എംപിയുമായ ഹുക്കും സിംഗ്(79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഹുക്കും സിംഗ്. നോയിഡയിലെ ജെപി ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ കൈരാനയില്‍നിന്നുള്ള എംപിയാണ് ഹുക്കും സിംഗ്.
ഹുക്കും സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Discussion about this post