ഡല്‍ഹി:ഇന്ത്യയുടെ തെറ്റായ ഭൂപടം പരസ്യപ്പെടുത്തിയ അല്‍ ജസീറയ്ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍. ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.5 ദിവസത്തേക്ക് ആണ് വിലക്ക്.ഈ മാസം 27 വരെ സംപ്രേഷണം ഇന്ത്യയിലെവിടെയും ലഭ്യമാകില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
രണ്ടു തവണ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇത് അന്വേഷിക്കാന്‍ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയത്.ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കു നല്‍കാന്‍ തീരുമാനിച്ചത്.ആഗോള വാര്‍ത്താ വിതരണ കമ്പനികള്‍ ഉപയോഗിക്കുന്ന ഗ്‌ളോബല്‍ ന്യൂസ് പ്രെവൈഡേയ്‌സ് എന്ന രാജ്യാന്തര അംഗീകൃത ഭൂപടമാണ് തങ്ങള്‍ ഉപയോഗിച്ചതെന്നായിരുന്നു അല്‍ ജസീറയുടെ മറുപടി. മറുപടി തൃപ്തികരമല്ലെന്ന് എസ്ജിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2005ലെ പ്രതിരോധ വകുപ്പ് പുറപ്പെടുവിച്ച ഭൂപട നിയന്ത്രണ നയം, ദേശീയ ഭൂപട നയം എന്നിവയുടെ ലംഘനമാണ് ചാനല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇനിമുതല്‍ യുഎന്‍ അംഗീകരിച്ച ഭൂപടം ഉപയോഗിക്കാമെന്ന് ചാനല്‍ അറിയിച്ചെങ്കിലും നിയമലംഘനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂപടം തെറ്റായി കാണിച്ചതിന് ഒരു അന്താരാഷ്ട്ര ചാനലിന് ഇതാദ്യമായാണ് ഇന്ത്യയില്‍ വിലക്കുശിക്ഷ ലഭിക്കുന്നത്.
Discussion about this post