ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം ദേശം പാര്‍ട്ടി(ഡിടിപി) എന്‍ഡിഎയില്‍ തുടരും. കാത്തിരിക്കാനാണ് നേതൃയോഗത്തിലെ തീരുമാനം.ഇന്ന് ചേര്‍ന്ന ടിഡിപി നേതൃ യോഗത്തില്‍ എന്‍ഡിഎ വിടുന്ന കാര്യമൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് കേന്ദ്ര മന്ത്രി വൈ.എസ് ചൗധരി പറഞ്ഞു. അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. കേന്ദ്ര ബജറ്റില്‍ ഉള്ള അവഗണനയാണ് യോഗം ചര്‍ച്ച ചെയ്തത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തുവെന്നും ചൗധരി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് ിഡിപി. ബജറ്റിലെ അവഗണനയുടെ പേരില്‍ ബിജെപി ബന്ധം അവസാനിപ്പിക്കണമെന്നു വരെ കഴിഞ്ഞ ദിവസം ടിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണു സമ്മര്‍ദതന്ത്രമെന്ന നിലയില്‍ അമരാവതിയില്‍ നേതാക്കളുടെയും എംപിമാരുടെയും അടിയന്തരയോഗം വിളിച്ചത്. ഇതേ തുടര്‍ന്ന് അമിത് ഷാ നേരിട്ട് ടിഡിപി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം അതേസമയം സഖ്യം ഉപേക്ഷിച്ചാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഒപ്പം ചേര്ക്കാന്നുള്ള ചര്‍ച്ചകളും ബിജെപി പാളയത്തില്‍ സജീവമാണ്.
Discussion about this post