തിരുവനന്തപുരം: എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശയാണ് യെച്ചൂരിക്കെന്നു പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.
സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് യെച്ചൂരിയുടെ നീക്കം. അടവ് നയത്തില്‍ മാറ്റം വരുത്താന്‍ വാദിക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും വിമര്‍ശനമുയര്‍ന്നു. തോമസ് ഐസകിനെതിരെയും സമ്മേളന പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. ജിഎസ്ടിയുടെ അബദ്ധം ഐസകിന് മനസ്സിലായതിപ്പോള് വൈകിയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
Discussion about this post