ഡല്‍ഹി:ഡല്‍ഹിയില്‍ ബുധനാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സംഭവം നിര്‍ഭാഗ്യകരമാണ്. പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും രാജ്നാഥ് സിംഗ് ലോകസഭയില്‍ വിശദീകരിച്ചു.
സംഭവം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.ഡല്‍ഹി പോലിസ് ഇതിനകം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ഇതിനിടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു.
Discussion about this post