കണ്ണൂര്‍: ഗര്‍ഭിണിയായ യാത്രക്കാരിക്കു സീറ്റ് നല്കാന് ആവശ്യപ്പെട്ട മധ്യവയസ്കനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം സ്വകാര്യബസില്നിന്നു പുറത്തേക്കു തള്ളിയിട്ടു.ബസ്സില്‍ നിന്നു തള്ളിയിട്ട ശേഷവും ആക്രമണമുണ്ടായി. ആദികടലായി കാഞ്ഞിര അവേരപ്പറമ്പിലെ പാണ്ഡ്യാല വളപ്പില്‍ രാജന് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലായിരുന്നു സംഭവം. ഭാര്യ സവിതയോടൊപ്പം കൂലിപ്പണിക്കാരനായ രാജന് വാരത്തെ ഒരു ബന്ധുവിന്റെ മരണവീട്ടിലേക്കു പോകുകയായിരുന്നു. ആദികടലായി കാഞ്ഞിര അവേരപ്പറമ്പിലെ പാണ്ഡ്യാല വളപ്പില്‍ രാജന്(55)ആണ് മനസുമരവിച്ചരുടെ ക്രൂരകൃത്യത്തിനിരയായത്. തിങ്കളാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലായിരുന്നു സംഭവം. ഭാര്യ സവിതയോടൊപ്പം കൂലിപ്പണിക്കാരനായ രാജന് വാരത്തെ മരണവീട്ടില്‍ പോയതായിരുന്നു. താലൂക്ക് ഓഫീസ് സ്റ്റോപ്പില്‍നിന്ന് ഒരു ഗര്‍ഭിണി ബസില്‍ക്കയറി. ഇവര്‍ക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ രണ്ടു പെണ്‍കുട്ടികളോട് രാജന് ആവശ്യപ്പെട്ടു. പിന്നിലിരുന്ന ഒരു യുവാവും മറ്റു രണ്ടുപേരും ഇതു ചോദ്യം ചെയ്തു. ഇതിനുശേഷമായിരുന്നു മര്‍ദനമെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ബഹളമായതോടെ, പ്ലാസ ജങ്ഷനിലേക്ക് ടിക്കറ്റെടുത്ത രാജനോട് സ്റ്റേഡിയം കോര്‍ണറിലെത്തിയപ്പോള്‍ ഇറങ്ങാന്‍ ഭാര്യ ആവശ്യപ്പെട്ടു. ഈ സമയത്തായിരുന്നു മൂന്നംഗ സംഘം മര്‍ദിച്ചു ബസില്‍ നിന്നു തള്ളിയിട്ടത്. നടപ്പാതയിലെ സ്ലാബില്‍ തടയിടിച്ച് വീണാണ് ഇയാള്‍ക്ക് പരുക്കേറ്റത്.
നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഫുട്പാത്തില്‍ വീണ രാജനെ വീണ്ടും സംഘം ആക്രമിച്ചെന്നാണു വിവരം. അബോധാവസ്ഥയില്‍ ആയ രാജനെ അവിടെയുണ്ടായിരുന്ന ചിലര്‍ ഓട്ടോറിക്ഷയില്‍ മാധവറാവു സിന്ധ്യ ആശുപത്രിയിലും തുടര്‍ന്ന് എ.കെ.ജി. കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. നില ഗുരുതരമായതോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. എന്നാല്‍, മദ്യപിച്ച് ബസില്‍ വഴക്കുണ്ടാക്കിയ ശേഷം വീണു പരുക്കേറ്റതാണെന്നാണ് ആശുപത്രിയിലെത്തിച്ച സംഘം ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. ഭാര്യയെത്തി വിവരം പറഞ്ഞപ്പോഴാണ് സത്യാവസ്ഥ മനസിലാകുന്നത്. ഭാര്യ സവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രതികളായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന
Discussion about this post