കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡിയുടെ പകര്‍പ്പ് ഉള്‍പ്പടെയുള്ള തെളിവുകള്‍ കൈമാറണമെന്ന ഹര്‍ജി അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളി. കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും കോടി ഉത്തരവിട്ടു
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം ശരിവച്ചു കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം.കേസിന്റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു.
Discussion about this post