കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പറഞ്ഞ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കവികളും സാഹിത്യകാരന്മാരും എന്നൊക്കെപ്പറഞ്ഞ് ഒരുകൂട്ടം ഉദരംഭരികളായ മ്ലേളഛന്മാര് തട്ടിവിടുന്ന ഏതു വിടുവായത്തവും വേദവാക്യമായി കൊട്ടിഘോഷിക്കുന്ന പതിവായിരുന്നു നേരത്തെ. സക്കറിയയെ കയ്യേററം ചെയ്തപ്പോഴും ടി. പി. ശ്രീനിവാസനെ അടിച്ചുതാഴെ ഇട്ടപ്പോഴും മിണ്ടാതിരുന്നവര്‍. ഇന്നിപ്പോള്‍ കുരീപ്പുഴയുടെ മാലിന്യജല്പ്പനങ്ങള് ചങ്കുതോടാതെ വിഴുങ്ങാന്‍ തയ്യാറാവാതെ ഒരു പററം നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. നട്ടെല്ലു വളക്കാതെ സത്യം പറഞ്ഞതിന് ഇരിക്കട്ടെ നൂറായിരം ലൈക്കെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാളം ടെലിവിഷന്‍ മാധ്യമരംഗത്ത് എല്ലാകാലത്തും ഇടതുപക്ഷത്തിന്റെ അതിപ്രസരം ശക്തമായിരുന്നു. പണ്ട് ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതലുള്ള ചരിത്രം അതാണ്. മലയാള മനോരമയില്‍ പോലും സി. പി. എമ്മിന്റെ അദൃശ്യസാന്നിധ്യം ശക്തമാണ്. മററുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ. എന്നു വെച്ച് അവര്‍ സി.പി.എമ്മിനെതിരായി വാര്‍ത്തകള്‍ നല്കുന്നില്ലെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. പൊതുവില്‍ തങ്ങള്‍ വലിയ പുരോഗമനവാദികളാണ് എന്ന് അറിയപ്പെടാനാണ് അവരില്‍ പലരും ആഗ്രഹിക്കുന്നത്. അതിനുള്ള എളുപ്പവഴി സംഘപരിവാറിനേയും ഹിന്ദുത്വ അടയാളങ്ങളേയും ഏതുകാര്യത്തിനും വിമര്‍ശിക്കുക എന്നുള്ളതാണ്. ന്യായം മറിച്ചാണെങ്കിലും ശക്തമായി എതിര്‍ത്താലേ തങ്ങള്‍ക്കു മാന്യത ലഭിക്കുകയുള്ളൂ എന്നാണവര്‍ കരുതുന്നതും. അങ്ങനെ കരുതുന്നതിനും അവര്‍ക്ക് ന്യായങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ സംഘപരിവാര്‍ പട്ടം ചാര്‍ത്തി മൂലക്കിരുത്തുമോ എന്ന പേടിയുമുണ്ട്. നവമാധ്യമങ്ങള്‍ സജീവമായതോടുകൂടി അവിടേയും ഇതേ അവസ്ഥയായിരുന്നു തുടക്കത്തില്‍. ശക്തമായി പൊരുതിത്തന്നെയാണ് അവിടേയും എതിര്‍ശബ്ദങ്ങള്‍ക്ക് ഇടം നേടാനായത്. കവികളും സാഹിത്യകാരന്മാരും എന്നൊക്കെപ്പറഞ്ഞ് ഒരുകൂട്ടം ഉദരംഭരികളായ മ്ലേളഛന്മാര് തട്ടിവിടുന്ന ഏതു വിടുവായത്തവും വേദവാക്യമായി കൊട്ടിഘോഷിക്കുന്ന പതിവായിരുന്നു നേരത്തെ. സക്കറിയയെ കയ്യേററം ചെയ്തപ്പോഴും ടി. പി. ശ്രീനിവാസനെ അടിച്ചുതാഴെ ഇട്ടപ്പോഴും മിണ്ടാതിരുന്നവര്‍. ഇന്നിപ്പോള്‍ കുരീപ്പുഴയുടെ മാലിന്യജല്പ്പനങ്ങള് ചങ്കുതോടാതെ വിഴുങ്ങാന്‍ തയ്യാറാവാതെ ഒരു പററം നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. അവരാരും സംഘപരിവാറിനെ എപ്പോഴും എന്തിനും പിന്തുണക്കുന്നവരല്ല. ആത്മാഭിമാനം പണയം വെക്കാതെ അഭിപ്രായം പറഞ്ഞവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കെ. സി. ബിപിന്‍, ദിനുപ്രകാശ്, വിനുമോഹന്‍ കുരമ്പാല,വി. എസ് രഞ്ജിത്ത്, ശ്യാംകുമാര്‍ ,ആര് അനന്തകൃഷ്ണന് എന്നീ യുവമാധ്യമപ്രവര്‍ത്തകര്‍ നട്ടെല്ലുവളക്കാതെ സത്യം പറഞ്ഞതിന് ഇരിക്കട്ടെ ഒരു നൂറായിരം ലൈക്ക്
Discussion about this post