രാജ്യ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി മുന്‍ പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയെ സമീപിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.റഫേല്‍ ഫൈറ്റര്‍ ജെറ്റ് ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജെയ്റ്റ്ലി.
പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനാണ് ജെയ്റ്റിലി വിമര്‍ശനമുന്നയിച്ചത്.
‘അഴിമതി ആരോപണങ്ങളില്‍ യുപിഎ സര്‍ക്കാര്‍ അപമാനിക്കപ്പെട്ടപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഇന്ത്യയുടെ സുരക്ഷയെ ഗൌരവമായി തന്നെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കഴിഞ്ഞ 4 വര്‍ഷമായി നരേന്ദ്രമോദിയുടെ ഭരണത്തില്‍ യാതൊരു പ്രതിസന്ധിയുമില്ലാതെ രാജ്യം മുന്നോട്ടു പോകുകയാണ്. നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന ഭരണത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാക്കാനാണ് യുപിഎ ശ്രമിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ സര്ക്കാര്ഗവണ്മെന്റിന്റെ ഇടപാടിനെക്കുറിച്ചുള്ള പൊതുവിവരപ്പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ഇതുകൊണ്ടാണെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി. യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ പ്രതിരോധമന്ത്രിമാരായ പ്രണബ് മുഖര്‍ജിയും എ.കെ. ആന്റണിയും ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുെമന്ന് പലതവണ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഇസ്രായേലില്‍നിന്നുള്ള മിസൈലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും ഇതു തന്നെയായിരുന്നു മറുപടി.
കോണ്‍ഗ്രസ് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ അടുത്ത് പോകണമെന്നും ദേശീയ സുരക്ഷയെക്കുറിച്ച് പാഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിരോധ ഇടപാടുകളുടെ അന്തര്‍ലീനമായ ഭാഗമാണ് സുരക്ഷാ നടപടികള്‍’വിലയുടെ വിശദാംശങ്ങള്‍ നിങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ , പ്രത്യേക വിശദാംശങ്ങള്‍ പുറത്തു നല്കുമ്പോള്, ശത്രുവിനെ അറിയിക്കാന്‍ ആഗ്രഹിക്കാത്ത ആയുധസംവിധാനങ്ങളുടെ ശേഷി രഹസ്യമാക്കി വെക്കാന്‍ സാധിക്കില്ല അത് പരസ്യമാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
Discussion about this post