കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തില്‍ ഡിസി ബുക്സ് നടത്തുന്ന കേരള സാഹുത്യോത്സവത്തെ ചൊല്ലി വിവാദം കനക്കുന്നു. സാഹിത്യം സിപിഎം മേളയാക്കിയിട്ട് സച്ചിദാനന്ദന് ന്യായം പറയുകയാണോ എന്നിങ്ങനെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി
”ബി. ജെ. പി ബന്ധമുള്ളവരെ ചാനല്‍ചര്‍ച്ചക്കുപോലും വിളിക്കാന്‍ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇരുപതുലക്ഷം വാങ്ങി ധൂര്‍ത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികള്‍ക്കില്ല. ജനാധിപത്യം തൊട്ടുതീണ്ടിയില്ലാത്ത ഇത്തരക്കാരെ അധികകാലം കേരളം വെച്ചുപൊറുപ്പിക്കാന്‍ പോകുന്നില്ല.;;-എന്നിങ്ങനെയാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/KSurendranOfficial/posts/1613836922034271
നേരത്തെ വലതുപക്ഷമെന്ന പേരില്‍ എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും ഒഴിവാക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു.
വലതുപക്ഷത്തെ ഒഴിവാക്കി കനയ്യകുമാര്‍, അരുദ്ധതി റോയ്, കാഞ്ച ഏലയ്യ, ടീസ്റ്റ് സെയ്കവാദ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന മേള ഇതിനകം വിവാദമായി കഴിഞ്ഞു. എന്നാല്‍ അല്‍ഫോന്‍സ് കണ്ണന്താനം പങ്കെടുത്തത് ചൂണ്ടിക്കാട്ടി സച്ചിദാനന്ദന് ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post