തിരുവനന്തപുരം: ക്വാറം തിരയാത്തതിനാല്‍ പ്രത്യേക മന്ത്രിസഭാ യോഗം പിരിഞ്ഞു. 13 മന്ത്രിമാര്‍ യോഗത്തിനെത്താത്തതാണ് പ്രശ്നമായത്. വെറും ആറ് അംഗങ്ങളാണ് മന്ത്രിസഭ യോഗത്തിന് എത്തിയത്.സിപിഐ മന്ത്രിമാര്‍ ആരും എത്തിയില്ല.സിപിഐ-സിപിഎം മന്ത്രിമാരെല്ലാം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം വ്ിളിച്ചത്.
ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതുള്‍പ്പടെയുള്ള അജണ്ടകളാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നത്. ഇന്നത്തെ യോഗം നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച വീണ്ടും യോഗം ചേരും. അടിയന്തിര തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് സാദാരണ പ്രത്യേക മന്ത്രിസഭാ യോഗം വിളിക്കാറ്. സാധാരണ ബുധനാഴ്ചയാണ് മന്ത്രിയഭ യോഗം ചേരാറ്.
Discussion about this post