തിരുവനന്തപുരം: ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവച്ച പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ക്വോറം തികയാത്തതിനെത്തുടര്ന്നു തീരുമാനമെടുക്കാന്‍ കഴിയാതെ പോയ ഓര്‍ഡിനന്‍സുകള്‍ ഇന്ന് പാസാക്കും്. കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങള്‍ക്ക് ഉപാധികളോടെ തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയവയാണു മന്ത്രിസഭ പരിഗണിക്കുന്ന ഓര്‍ഡിന്‍സുകള്‍.
വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണു പങ്കെടുത്തത്.
ഇതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. സ്വകാര്യ പരിപാടികളിലും പാര്‍ട്ടി സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ മന്ത്രിസഭ യോഗത്തില്‍ നിന്ന് അംഗങ്ങള്‍ വിട്ടുനിന്നത് വിവാദമായിരുന്നു.
Discussion about this post