ത്രിപുരയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടിനെ മരിച്ചതായി കണ്ടെത്തി. രാംനഗര്‍ നിയമസഭ മണ്ഡലം ബൂത്ത് പ്രസിഡണ്ട് മധു ദേവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ആറ് മാസത്തിനിടെ പന്ത്രണ്ട് ബിജെപി പ്രവര്‍ത്തകരാണ് ത്രിപുരയില്‍ കൊല്ലപ്പെട്ടത്. അധികാരം നഷ്ടപ്പെടുമെന്ന ചിന്ത സിപിഎമ്മിനെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
Discussion about this post