പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്. കൊല നടന്നിട്ട് 24 മണിക്കൂറായിട്ടും പോലിസ് വീട്ടില്‍ വന്ന് അന്വേഷിക്കാന്‍ പോലും തയ്യാറായില്ല. നിരന്തരമായ ഭീഷണി ഷുഹൈലിനെതിരെ ഉയര്‍ന്നിട്ടും പോലിസ് അവഗണിച്ചുവെന്നും കുടുംബം പരാതിപ്പെടുന്നു.ഭീഷണി സ്ഥിരീകരിച്ച് ഷുഹൈലിന്റെ ഫോണ്‍ സന്ദേശവും സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. തന്നെ ആരൊക്കയോ പിന്തുടരുന്നുവെന്നായിരുന്നു ശബ്ദസന്ദേശം
ഇതിനിടെ കൊലപാതകത്തില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് പോലിസ് വ്യക്തമാക്കി, എഫ്ഐആറിലാണ് പോലിസ് ഇക്കാര്യം ശരിവച്ചത്.. നിരവധി പേരെ പോലിസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. അതേസമയം ആരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post