എല്‍.ഡി.എഫില്‍ മാണി ഗ്രൂപ്പ് എത്തിയാല്‍ മുന്നണി വിടുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിപിഐ. മാണിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങളുണ്ടാകില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ ആരുടെയും മധ്യസ്ഥ പ്രാര്‍ഥന ഇടതുപക്ഷത്തിന് ആവശ്യമില്ല. അഴിമതിക്കാരെ കൂടെ നിര്‍ത്തി മുന്നണിക്ക് നഷ്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐയ്ക്ക് കൂട്ടുനില്‍ക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. പാര്‍ട്ടി കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കറുകച്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിലെ പ്രതികൂല സാഹചര്യങ്ങളില്പ്പെട്ടുഴലുന്ന കക്ഷിയെ സഹായിക്കേണ്ട ബാധ്യത എല്‍.ഡി.എഫിന് ഇല്ല. ഇടതുമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സി.പി.ഐ.യാണ്. എം.പി.വീരേന്ദ്രകുമാറിന്റെ തിരിച്ചുവരവ് സ്വാഗതാര്‍ഹമാണെന്നും കാനം പറഞ്ഞു.
Discussion about this post