കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബി (29)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് സിപിഎമ്മുകാര്തന്നെയാണെന്നും ഡമ്മി പ്രതികളല്ലെന്നും പോലിസ്. കൃത്യം നടത്തിയവരാണ് പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ പിടികൂടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് അറിയിച്ചു. പ്രതികള്‍ കീഴടങ്ങിയതല്ല അറസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
തെരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പ്രതികളെ പിടികൂടിയത്. സംസ്ഥാനത്തെ പോലീസില്‍ വിശ്വാസമില്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലെ പോലീസിനെ കേസ് ഏല്‍പ്പിക്കാം. സിബിഐ അന്വഷണത്തിനും പോലീസ് എതിരല്ല. സിബിഐ അന്വേഷണം വേണ്ടവര്‍ക്കു കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദമില്ല. പ്രതികളെ സഹായിക്കുന്നവര്‍ പോലീസിലുണ്ടെങ്കില് നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിനെക്കുറിച്ച് കുറിച്ച് ശക്തമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് രാജേഷ് ദിവാന് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പോലെ തന്നെ പോലീസിനും വിവരങ്ങള്‍ നല്‍കാനുള്ള കൃത്യമായ ആളുകളുണ്ട്. അവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയില്ലെന്നും രാജേഷ് ദിവാന് ചൂണ്ടിക്കാട്ടി. കണ്ണൂര്‍ എസ്.പി ശിവ വിക്രമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ് തില്ലങ്കേരി(26), മുടക്കോഴി മലയ്ക്കു സമീപത്തെ കരുവള്ളിയിലെ റിജിന്‍ രാജ്(28) എന്നിവരാണ് ഇന്നലെ രാവിലെ ഏ ഴോടെ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
Discussion about this post